സിനിമ വിട്ടോ ? ആളുകളുടെ ചോദ്യം, എല്ലാത്തിനും മറുപടി നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (08:46 IST)
പലരും തന്നോട് സിനിമ വിട്ടോ എന്ന് ചോദിക്കുന്നുവെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്. എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നു.
 
'പലരും ചോദിക്കുന്നു സിനിമ വിട്ടോ എന്ന്..... കലാഭവന്‍ മണിച്ചേട്ടന്റെ ചിരി... പിന്നെ പറയും ഒരിക്കലും ഇല്ല... അപ്പോള്‍ ഏതാണ് അടുത്ത പടം... പറയറായിട്ടോ........ വിളമ്പരം നമ്മുടെ സ്വന്തം ചാനലിലൂടെ ആയാലോ... അപ്പോള്‍ വലിയ കാലതാമസം ഇല്ലാട്ടോ... നായികയായില്ല ബാക്കിയെല്ലാം സെറ്റാട്ടോ ഒന്നല്ല നാല്'- ജോബി ജോര്‍ജ് കുറിച്ചു.
 
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച വെയില്‍ ആണ് ഒടുവില്‍ റിലീസായത്.നവംബര്‍ 25 നാണ് സുരേഷ് ഗോപിയുടെ കാവല്‍ റിലീസായത്. ജോബി ജോര്‍ജ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article