എം കെ സ്റ്റാലിനെ നേരിട്ടെത്തി അഭിനന്ദിച്ച് ജയറാമും മകന്‍ കാളിദാസും, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (15:09 IST)
വെള്ളിയാഴ്ച്ച തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്യും. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും അഭിനന്ദനങ്ങളുമായി എത്തി. എം കെ സ്റ്റാലിനെ നേരിട്ടെത്തി കണ്ട് തങ്ങളുടെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ജയറാമും മകന്‍ കാളിദാസും. സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
 
മലയാളത്തില്‍ പോലെ തന്നെ തമിഴിലും ഒരുപാട് ആരാധകര്‍ ഉള്ള നടന്‍ ജയറാം. അച്ഛന്റെ പാത പിന്തുടര്‍ന്ന മകനും കോളിവുഡിലെ ഇഷ്ട താരങ്ങളിലൊരാളായി മാറി.പുത്തം പുതു കാലൈ,പാവ കഥൈകള്‍ തുടങ്ങി രണ്ട് ആന്തോളജി ചിത്രങ്ങളാണ് കാളിദാസന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article