സൗന്ദര്യ രഹസ്യം പുറത്തു വിട്ട് കാളിദാസ്, രസകരമായ കമന്റുകളുമായി ആരാധകരും

കെ ആര്‍ അനൂപ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (15:02 IST)
മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് കാളിദാസ് ജയറാമിന്. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷിക്കുകയാണ് നടന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്.'പെണ്‍കുട്ടികള്‍ക്ക് മാത്രം എല്ലാ വിനോദവും ആകാവുള്ളോ'-എന്ന് ചോദിച്ചുകൊണ്ടാണ് മുഖത്ത് ചാര്‍ക്കോള്‍ ഫേസ്മാസ്‌ക്ക് ഉപയോഗിക്കുന്ന പുതിയ ചിത്രം പങ്കുവെച്ചത്. 
 
ഒറ്റനോട്ടത്തില്‍ മുഖത്ത് ചളി തേച്ചത് പോലെ ഉണ്ടെന്നും അതോ പായലില്‍ വീണോ നിരവധി ചോദ്യങ്ങള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നുണ്ട്. എന്തായാലും വീണുകിട്ടിയ അവധിക്കാലം ആഘോഷിക്കുകയാണ് നടന്‍.
 
മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന കാളിദാസിന്റെ പുതിയ ചിത്രമാണ് 'രജനി'.റെബ മോണിക്ക ജോണ്‍, നമിത പ്രമോദ്, സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍