953കോടി കടന്ന് ജവാന്‍, നേട്ടം 16 ദിവസങ്ങള്‍ കൊണ്ട്!

കെ ആര്‍ അനൂപ്
ശനി, 23 സെപ്‌റ്റംബര്‍ 2023 (18:54 IST)
ജവാന്‍ തിയേറ്ററുകളില്‍ നിന്ന് പോയിട്ടില്ല. ഇന്ത്യയില്‍ നിന്ന് മാത്രമായി സിനിമ 536 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദര്‍ശനത്തിനെ 16 ദിവസങ്ങള്‍ ചിത്രം പിന്നിട്ടു.ആഗോളതലത്തില്‍ ആകെ 953.97 കോടി നേടി.
ജവാന്‍ ഹിന്ദി പതിപ്പ് മാത്രം 480.54 കോടി നേടി എന്നാണ് വിവരം. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമായി 55.46 കോടി രൂപയാണ് സ്വന്തമാക്കി. ജവാന്‍ കുതിപ്പ് തുടരുകയാണ്.
  
പഠാന്റെ ലൈഫ്‌ടൈം റെക്കോര്‍ഡ് ജവാന്‍ മറികടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.1,050.30 കോടി നേടിയ പഠാന്‍ കളക്ഷന്‍ ജവാന്‍ വരും ദിവസങ്ങളില്‍ പിന്നിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ജവാന്‍ ഇപ്പോള്‍ കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തുന്നില്ല എന്നാണ് കേള്‍ക്കുന്നത്.
ആദ്യദിനം മാത്രം ജവാന്‍ ആഗോളതലത്തില്‍ നിന്ന് 125.0 5 കോടി നേടിയിരുന്നു.നെറ്റ്ഫ്‌ലിക്‌സിലാണ് ജവാന്‍ ഒടിടി റിലീസ് ആകുക.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article