ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ജവാന്‍ 1000 കോടി ക്ലബ്ബില്‍ എത്തിയോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.907 കോടിയിലധികം സിനിമ നേടിയെന്ന് ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് മാത്രം 526.73 കോടി ചിത്രം സ്വന്തമാക്കി എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷാരൂഖ് ഖാന്റെ റെക്കോര്‍ഡ് കളക്ഷന്‍ ഇപ്പോഴും പഠാന്റെ പേരില്‍ തന്നെയാണ്.1,050.30 കോടി നേടിയ പഠാന്‍ കളക്ഷന്‍ ജവാന്‍ വരും ദിവസങ്ങളില്‍ പിന്നിടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ജവാന്‍ ഇപ്പോള്‍ കളക്ഷനില്‍ കുതിപ്പ് രേഖപ്പെടുത്തുന്നില്ല എന്നാണ് കേള്‍ക്കുന്നത്.