നിരാശയില്‍ നയന്‍താര, ജവാനില്‍ നടിയെ ഒതുക്കിയെന്ന് പരാതി, ബോളിവുഡില്‍ ഉടനെയൊന്നും സിനിമ ചെയ്യില്ല

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:12 IST)
ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് നയന്‍താര. എന്നാല്‍ സിനിമയിലെ തന്റെ റോളില്‍ നടി സന്തോഷവതിയല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
ജവാനിലെ നടിയുടെ റോള്‍ വെട്ടിച്ചുരുക്കിയതില്‍ സംവിധായകന്‍ അറ്റ്‌ലിയോട് അമര്‍ഷം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയെക്കാള്‍ കുറച്ചു സമയം വന്നു പോകുന്ന ദീപിക പദുക്കോണിനാണ് പ്രാധാന്യം ഉള്ളത്. സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞത് താരമായ തന്നെ ഒതുക്കി ജവാനില്‍ ദീപിക കൂടുതല്‍ നല്ല റോള്‍ നല്‍കിയതും നയന്‍താരയ്ക്ക് പ്രശ്‌നമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 
 
ഇനിയൊന്ന് ആലോചിക്കാതെ ബോളിവുഡിലേക്ക് സിനിമ ചെയ്യാന്‍ നയന്‍താര ഇല്ലെന്നാണ് വിവരം. ജവാന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലും നയന്‍താരയെ കണ്ടിട്ടില്ല. ഓണത്തോട് അനുബന്ധിച്ച് കൊച്ചിയിലുള്ള അമ്മയെ കാണാന്‍ പോയതായിരുന്നു നടി. മാത്രമല്ല പ്രമോഷന്‍ പരിപാടികളില്‍ നയന്‍സ് നേരത്തെയും പങ്കെടുക്കാറില്ല. മുംബൈയില്‍ നടന്ന വിജയാഘോഷ പരിപാടിയിലും നടി പങ്കെടുത്തില്ല.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍