'കിംഗ് ഓഫ് കൊത്ത' ഒടിടി റിലീസ് വൈകും, നാളെ സിനിമ എത്തില്ല, പുതിയ തീയതി

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (12:09 IST)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത നാളെ ഒടിടി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നാളെ സിനിമ ഒടിടിയില്‍ എത്തില്ല.
സെപ്തംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ചിത്രം എത്തില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.സ്ട്രീമിംഗ് ആരംഭിക്കുന്ന തീയതി എപ്പോഴാണ് അറിയാം.
 
സെപ്റ്റംബര്‍ 28നോ 29നോ ആയിരിക്കും കൊത്തയുടെ ഒടിടി റിലീസ്.ദുല്‍ഖറിനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ഓഗസ്റ്റ് 24നാണ് പ്രദര്‍ശനത്തിന് എത്തിയത്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍