Trailer | പ്രണയകഥയില്‍ നായികയായി വീണ്ടും ഗൗരി കിഷന്‍,'ലിറ്റില്‍ മിസ്സ് റാവുത്തര്‍' വരുന്നു,ട്രെയിലര്‍

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:08 IST)
ഗൗരി കിഷന്‍ നായികയായി എത്തുന്ന 'ലിറ്റില്‍ മിസ്സ് റാവുത്തര്‍' ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ ഷെര്‍ഷാ ആണ് നായകന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷെര്‍ഷാ തന്നെയാണ്.
ഒക്ടോബര്‍ 6 പ്രദര്‍ശനത്തിന് എത്തുന്ന സിനിമ മനോഹരമായ ഒരു പ്രണയ കഥയാണ് പറയുന്നത്.
 
എസ് ഒര്‍ജിനല്‍സിന്റെ ബാനറില്‍ ശ്രുജന്‍ യാരബോലുവാണ് ലിറ്റില്‍ മിസ്സ് റാവുത്തര്‍ നിര്‍മിച്ചിരിക്കുന്നത്. 
നവീനും സുധിനുമാണ് കോ പ്രൊഡ്യൂസേഴ്‌സ്. എഡിറ്റര്‍ സംഗീത് പ്രതാപ്, ഛായാഗ്രാഹണം ലൂക്ക് ജോസ്. സംഗീതം ഗോവിന്ദ് വസന്ത.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍