പ്രസവ ശേഷം വന്ന മാറ്റം, ശരീരഭാരം കുറച്ച് നടി മൃദുല വിജയ്

കെ ആര്‍ അനൂപ്

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (10:23 IST)
മാതൃത്വം എന്നത് ഒരു സ്ത്രീക്ക് അവളുടെ ജീവിതകാലത്ത് അനുഭവിക്കാന്‍ കഴിയുന്ന മനോഹരമായ ഒരു യാത്രയാണ്. പ്രസവശേഷം പഴയ ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ശാരീരികമായും മാനസികമായും അമ്മയായിക്കഴിഞ്ഞാല്‍, നിങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധ കുഞ്ഞില്‍ കേന്ദ്രീകരിക്കുന്നവരാണ് കൂടുതലും. ഇപ്പോഴിതാ കുഞ്ഞു ജനിച്ച ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശരീരഭാരം കുറച്ച സന്തോഷത്തിലാണ് നടി മൃദുല വിജയ്.
2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ രണ്ടാം വിവാഹ വാര്‍ഷികം ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ആഘോഷിച്ചത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍