ജയിലറിലെ ഹുക്കും റിലോഡഡ് ആണ് ട്രാക്ക് ടൈറ്റില്‍ ആയി ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍ സുബുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. കേരളത്തിലെ രണ്ട് തിയറ്ററുകളിലടക്കം ഇന്ത്യയിലെ 15 നഗരങ്ങളിലെ തിയറ്ററുകളില്‍ അനൗണ്‍സ്‌മെന്റ് ടീസര്‍ പ്രദര്‍ശിപ്പിച്ചു.
നെല്‍സണ്‍ ദിലീപ്കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ജയിലര്‍ തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും വിനായകനും ജയിലറില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അതേസമയം ജയിലര്‍ 2 വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.