ആ നടനവൈഭവം സ്‌ക്രീനില്‍ കാണാന്‍ ഉടനെ സാധിക്കട്ടെ, ഒടിയന്‍ സംവിധായകന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 5 ജനുവരി 2022 (11:59 IST)
ജഗതിശ്രീകുമാറിനെ പിറന്നാള്‍ ആശംസകളുമായി ഒടിയന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. അദ്ദേഹത്തിനെ വീണ്ടും സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് മലയാളം സിനിമ പ്രേമികളെ പോലെ ശ്രീകുമാറും
 
'ജന്മദിനാശംസകള്‍ ജഗതിച്ചേട്ടാ. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ. ആ നടനവൈഭവം സ്‌ക്രീനില്‍ കാണാന്‍ ഉടനെ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'- ശ്രീകുമാര്‍ കുറിച്ചു.
 
1950 ജനുവരി അഞ്ചിനാണ് ജഗതി ജനിച്ചത്. എഴുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article