ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഓര്‍മ്മ, ജഗതിക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ ഗണപതി

കെ ആര്‍ അനൂപ്

ബുധന്‍, 5 ജനുവരി 2022 (11:48 IST)
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ഓര്‍മ്മകളും സുഹൃത്തുക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ അമ്പിളിചേട്ടനൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ നടന്‍ ഗണപതി പങ്കുവെക്കുന്നു.
 
'ജന്മദിനാശംസകള്‍ അമ്പിളി ചേട്ടാ.ഈ ഇതിഹാസത്തിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടത് എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു ഓര്‍മ്മയാണ്, വളരെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു'-ഗണപതി കുറിച്ചു.
 
1950 ജനുവരി അഞ്ചിനാണ് ജഗതി ജനിച്ചത്. എഴുപത്തിരണ്ടാം ജന്മദിനമാണ് ഇന്ന്. തിരുവനന്തപുരത്തെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍