കുഞ്ചാക്കോ ബോബന്റെ വാക്കുകളിലേക്ക്
പിറന്നാള്‍ ആശംസകള്‍ അപ്പാ..ഈ വര്‍ഷം അച്ഛന് ആശംസകള്‍ നേരുന്നതില്‍ ചെറിയ പ്രത്യേകതകള്‍ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ആണ്‍കുട്ടിയില്‍ നിന്ന്...സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയാത്ത മനുഷ്യനിലേക്ക്...സിനിമയില്‍ ഒരു വര്‍ഷം പോലും തികയ്ക്കുമെന്ന് ചിന്തിക്കാത്ത ഒരു ആണ്‍കുട്ടിയില്‍ നിന്ന്...സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പുരുഷനിലേക്ക്...ഉദയ എന്ന പേര് വെറുത്ത ആണ്‍കുട്ടിയില്‍ നിന്ന്...അതേ ബാനറില്‍ തന്റെ രണ്ടാമത്തെ സിനിമ നിര്‍മ്മിക്കുന്ന പുരുഷനിലേക്ക്... അപ്പാ....അഭിനയത്തോടും സിനിമയോടുമുള്ള സ്‌നേഹവും അഭിനിവേശവും ഞാന്‍ പോലും അറിയാതെ അങ്ങാണ് എന്നിലേക്ക് പകര്‍ന്നത്. ഞാന്‍ പഠിച്ചതും സമ്പാദിച്ചതും എല്ലാം അപ്പ പഠിപ്പിച്ച കാര്യങ്ങളില്‍ നിന്നാണ്. സിനിമകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഞാന്‍ ഇപ്പോഴും നിങ്ങളില്‍ നിന്ന് പഠിക്കുന്നു! ഇരുളില്‍ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാന്‍ അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്യുക. എല്ലാ സ്‌നേഹവും ഇവിടെ നിന്നും അവിടേക്ക്.