ഇന്ന് ജന്മദിനം ആഘോഷിക്കുന്ന അര്‍ച്ചന കവിയുടെ പ്രായം എത്രയെന്നോ?

ചൊവ്വ, 4 ജനുവരി 2022 (20:14 IST)
ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1990 ജനുവരി നാലിനാണ് താരത്തിന്റെ ജനനം. 32-ാം ജന്മദിനമാണ് അര്‍ച്ചന ഇന്ന് ആഘോഷിക്കുന്നത്. നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍