കമൽഹാസന് മേക്കപ്പ് അലർജിയാണ്, അദ്ദേഹമാണ് ഇന്ത്യൻ 2 മുടങ്ങിയതിന് കാരണക്കാരൻ - ഷങ്കർ കോടതിയിൽ

ജോൺസി ഫെലിക്‌സ്

വ്യാഴം, 13 മെയ് 2021 (09:14 IST)
കമൽഹാസന്റെ മേക്കപ്പ് അലർജി ഉൾപ്പടെയുള്ള കാരണങ്ങൾ ഇന്ത്യൻ 2 എന്ന പ്രോജക്‌ട് മുടങ്ങാൻ കാരണമായതായി സംവിധായകൻ ഷങ്കർ കോടതിയെ അറിയിച്ചു. നടൻ വിവേക് ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹം മരിച്ചതോടെ മറ്റൊരാളെ വച്ച് അദ്ദേഹത്തിൻറെ സീനുകളെല്ലാം വീണ്ടും ഷൂട്ട് ചെയ്യണം. ഇങ്ങനെ അനവധി കാരണങ്ങളാണ് ഇന്ത്യൻ 2 ചിത്രീകരണം വീണ്ടും ആരംഭിക്കുന്നത് വൈകിപ്പിക്കുന്നതെന്നും ശങ്കർ പറയുന്നു.
 
കമൽഹാസനും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ഇന്ത്യൻ 2 ചിത്രീകരണം വൈകുന്നതിൽ കാരണക്കാരാണെന്ന് ഷങ്കർ ആരോപിക്കുന്നു. ഷൂട്ടിംഗ് സൈറ്റിൽ ക്രെയിൻ അപകടം സംഭവിച്ചത് ചിത്രീകരണം തടസപ്പെടാൻ കാരണമായി. കോവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് മുടങ്ങിയതിന് താൻ എങ്ങനെ കാരണക്കാരനാവും? - ശങ്കർ ചോദിക്കുന്നു.
 
ഇന്ത്യൻ 2 പൂർത്തിയാക്കാതെ ശങ്കർ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതിനെതിരെ ലൈക പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രവും രൺവീർ സിംഗിനെ നായകനാക്കി അന്യൻ റീമേക്കും ഷങ്കർ പ്ലാൻ ചെയ്യുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍