സിനിമ പ്രേക്ഷക കൂട്ടായ്മ തൊടുപുഴ വാസന്തിയെ അനുസ്മരിച്ചു

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (14:35 IST)
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ നടി തൊടുപുഴ വാസന്തി അനുസ്മരണം നടന്നു. അനുസ്മരണ സമ്മേളനത്തില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ സലിം പി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പി സക്കീര്‍ ശാന്തി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 
 
അജിത്ത് മണ്ണില്‍, സാബു എം ജോഷ്വാ, ഹരി നാരായണന്‍, ജൂബിന്‍ ഉമ്മന്‍ ജോസഫ്, ഫിറോസ് ബഷീര്‍, ഇക്ബാല്‍ അത്തിമൂട്ടില്‍, അഡ്വ. ജയ്സന്‍ മാത്യൂസ്, ജിതിന്‍ ജോര്‍ജ് മാത്യു, വിഷ്ണു ആര്‍, അജി മല്‍ റ്റി ആര്‍, ബിജു മലയാലപ്പുഴ, സന്തോഷ് ശ്രീരാഗം, ശ്രീജിത്ത് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article