ബിഗ്ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും, അത് മറ്റൊരു അനുഭവമെന്ന് അമൃത

Webdunia
വെള്ളി, 17 ഫെബ്രുവരി 2023 (15:59 IST)
ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഗായിക അമൃത സുരേഷ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ബിഗ്ബോസ് സീസൺ 3ലെ മത്സരാർഥി കൂടിയായിരുന്നു. ഇപ്പോഴിതാ ബിഗ്ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകുമെന്ന് തുറന്ന് പറയുകയാണ് താരം.
 
ബിഗ്ബോസ് മത്സരാർഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ്റെയും ആരതിപൊടിയുടെയും വിവാഹനിശ്ചയത്തിനെത്തിയപ്പോഴായിരുന്നു അമൃതയുടെ പ്രതികരണം. ആരതി വഴിയാണ് റോബിനെ അറിയുന്നതെന്നും റോബിൻ നല്ല മനുഷ്യനാണെന്നും അമൃത പറയുന്നു. ബിഗ്ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും.
 
അന്ന് ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ പല കാര്യങ്ങളും അറിയാം. ക്യാമറ എവിടെയിരിക്കുന്നു എന്നതിനെ പറ്റിയെല്ലാം ഒരു ഊഹമുണ്ടാകും. കുറച്ച് കൂടി പ്ലാൻ ചെയ്ത് കളിക്കാൻ പറ്റിയേക്കും. അത് മറ്റൊരു അനുഭവമാണ്. ലോകം മുഴുവൻ ഒരു വീടിനുള്ളിൽ , പലതരത്തിലുള്ള ആളുകൾ. വിളിച്ചാൽ എന്തായാലും പോകും. അമൃത പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article