വീഡിയോ വന്നതിന് പിന്നാലെ അധിക്ഷേപകരമായ കമൻ്റുകളാണ് തനിക്ക് വരുന്നതെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റിൽ കമൻ്റുകളുടെ സ്ക്രീൻ ഷോട്ടുകളും താരം പങ്കുവെച്ചു. തൻ്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നതിന് മറ്റുള്ളവർക്ക് എന്ത് കാര്യമെന്നും അഭിരാമി ചോദിക്കുന്നു.
എൻ്റെയോ മറ്റുള്ളവരുടെയോ വീടിൻ്റെ അകത്ത് നടക്കുന്ന കാര്യവും അവരെന്ത് ചെയ്യണമെന്നുമുള്ള നിർദേശവും ശരിയല്ല.കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി വഴിയരികില്‍ നിന്നാല്‍ ഒന്നെങ്കില്‍ ചാട്ടവാറിന് അടി, അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍, അല്ലെങ്കില്‍ കല്യാണം. കൂട്ടുകാരുമായി സംസരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് നാട്ടിലെന്നും അഭിരാമി പറഞ്ഞു.