ലിപ്‌ലോക്ക് രംഗങ്ങൾ ഒഴിവാക്കാനാകില്ലെന്ന് സംവിധായകൻ ആദ്യമെ പറഞ്ഞു, ഇതിൽ അശ്ലീലമൊന്നുമില്ല : അനിഖ

Webdunia
വെള്ളി, 17 ഫെബ്രുവരി 2023 (15:48 IST)
ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. നായികയായി അന്യഭാഷയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും മലയാളത്തിൽ ഓഹ് മൈ ഡാർലിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയാകുന്നത്. ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ മുതൽ അനിഖയുടെ ഇൻ്റിമേറ്റ് സീനുകൾ വലിയ ചർച്ചയായിരുന്നു. അനിഖയിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ട്രെയ്‌ലറിലെ ലിപ്‌ലോക്ക് രംഗങ്ങളെ പറ്റി ആരാധകർ പറഞ്ഞത്.
 
തനിക്കെതിരെ ഉയർന്നുവരുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനിഖ. ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാൻ്റിക് ചിത്രമാണെന്നും അതിലെ ചുംബന രംഗങ്ങൾ ഒഴിവാക്കാനാകില്ലെന്നും രംഗങ്ങൾ അത്തരത്തിൽ തന്നെ ചെയ്യണമെന്ന് സംവിധായകൻ ആദ്യമെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും അനിഖ പറയുന്നു. കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ടുമാത്രമാണ് ആ സീനുകൾ ചെയ്തതെന്നും സിനിമയിൽ അശ്ലീലമായി യാതൊന്നും ഉണ്ടാകില്ലെന്നും അനിഖ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article