നടൻ മോഹൻലാലിൻ്റെ നടനവൈഭവത്തെ മലയാളി കാലങ്ങൾക്ക് മുൻപ് തന്നെ അംഗീകരിച്ചതാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മോഹൻലാലിനെ പ്രശംസിച്ചുകൊണ്ടുള്ള തമിഴിലെ ശ്രദ്ധേയ സംവിധായകനായ സെൽവരാഘവൻ്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിനെ കാണാനാവില്ലെന്നും നാച്ചുറൽ ആക്ടറാണ് മോഹൻലാലെന്നും സെൽവരാഘവൻ പറയുന്നു. മോഹൻലാലിനെ കാണാനായി മാത്രം ദൃശ്യം കണ്ടാലും ലാഭാമാണെന്നും സെൽവരാഘവൻ പറഞ്ഞു. നാച്ചുറൽ ആക്ടിങ്ങെന്നാൽ അഭിനയമാണെന്ന് നമുക്ക് ഒരിക്കലും മനസിലാകരുത്. ദൃശ്യം കാണുന്ന ഒരാൾക്ക് കഥാപാത്രത്തെ മാത്രമെ കാണാനാകു. അതാണ് അഭിനേതാവിൻ്റെ വിജയം. കമൽഹാസനും ധനുഷുമെല്ലാം ഇത് തന്നെയാണ് ചെയ്യുന്നതെന്നും സെൽവരാഘവൻ പറഞ്ഞു.