ഹൃദയം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലേക്ക്: ഫെബ്രുവരി 18ന് റിലീസ്

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (14:08 IST)
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഹൃദയം തിയേറ്ററിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറി‌ൽ ഫെബ്രുവരി 18നാണ് ചിത്രം പ്രദർശനത്തിനെത്തുക.
 
കൊവിഡ് പ്ര‌തിസന്ധിക്കിടയിൽ ജനുവരി 21നാണ് ഹൃദയം തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. പ്രണവിനും ദർശനയ്ക്കൊപ്പം കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന‌ത്.പ്രണവിന്റെ കരിയറിലെ തന്നെ മികച്ച വിജയമായിരുന്നു ചിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article