തന്റെ നഗ്ന വീഡിയോ ഇറങ്ങിയെന്ന പ്രചാരണങ്ങളോട് രഞ്ജിനി ഹരിദാസ് പ്രതികരിച്ചത് ഇങ്ങനെ

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (10:21 IST)
തെന്നിന്ത്യയില്‍ വലിയ രീതിയില്‍ അറിയപ്പെടുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിച്ച താരം കൂടിയാണ് രഞ്ജിനി. ഒരിക്കല്‍ രഞ്ജിനിയുടെ നഗ്‌ന വീഡിയോ പുറത്തിറങ്ങി എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അതിനെ വളരെ ബോള്‍ഡായാണ് രഞ്ജിനി നേരിട്ടത്. ആ വീഡിയോ രഞ്ജിനിയുടേതായിരുന്നില്ല. ചെറിയ രീതിയില്‍ തന്നോട് സാമ്യം തോന്നുന്ന ഒരു സ്ത്രീയുടേതായിരുന്നു എന്നാണ് രഞ്ജിനി പഴയൊരു അഭിമുഖത്തില്‍ ഇതേ കുറിച്ച് പറഞ്ഞത്.
 
ആ വീഡിയോ കണ്ടാല്‍ ആരും പറയും അത് താനല്ല എന്ന്. അതൊരു അറബി സ്ത്രീയോ മറ്റോ ആണ്. അതില്‍ രഞ്ജിനി ഹരിദാസിന്റെ വീഡിയോ എന്ന് ഏതോ ഒരുത്തന്‍ എഴുതി വച്ചിരിക്കുകയാണ്. ആ എഴുതി വച്ചവന് അങ്ങനെ സമാധാനം കിട്ടുകയാണെങ്കില്‍ അത് കിട്ടട്ടെ എന്നും താരം പറയുന്നു. ഇതിനെതിരെ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും തന്റെ അമ്മയേയും സഹോദരനേയും മാത്രമാണ് സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ഉണ്ടായിരുന്നതെന്നും മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്നും അന്ന് രഞ്ജിനി പറഞ്ഞിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article