തെരുവ് നായ്ക്കളെ കൂട്ടമായി കൊന്നതിനെതിരെ പ്രതികരിച്ചു; രഞ്ജിനി ഹരിദാസിനെതിരെ പരാതി

വെള്ളി, 30 ജൂലൈ 2021 (09:47 IST)
തൃക്കാക്കരയില്‍ നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച രഞ്ജിനി ഹരിദാസിനും നടന്‍ അക്ഷയ് രാധാകൃഷ്ണനുമെതിരെ പരാതി. തൃക്കാക്കര നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പനാണ് പരാതി നല്‍കിയത്. പട്ടികജാതിക്കാരിയായ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്നും കാണിച്ചാണ് ചെയര്‍പഴ്‌സന്‍ അജിതാ തങ്കപ്പന്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ചിത്രം ദുരുപയോഗം ചെയ്‌തെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. തൃക്കാക്കര നഗരസഭാ പരിസരത്ത് നായ്ക്കളെ കൂട്ടമായി കൊന്നുകുഴിച്ചിട്ട സംഭവം പുറത്തുവന്നതിനു പിന്നാലെ രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ കണ്ണു മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. നഗരസഭാ ഓഫീസിനു മുന്നില്‍വച്ചായിരുന്നു പ്രതിഷേധം. നായ്ക്കളെ കൂട്ടമായി കൊല്ലാന്‍ ഉത്തരവിട്ട നഗരസഭാ അധ്യക്ഷ രാജിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍