50 കോടിയും കടന്ന് പ്രണവിന്റെ 'ഹൃദയം', നാലാം വാരത്തിലും പ്രദര്‍ശനം തുടരുന്നു

കെ ആര്‍ അനൂപ്

ശനി, 12 ഫെബ്രുവരി 2022 (15:01 IST)
നാടും നഗരവും ഹൃദയങ്ങളും കീഴടക്കിയ വിശ്വ വിജയമെന്നാണ് സിനിമ നാലാം വാരത്തില്‍ എത്തിയ സന്തോഷം പങ്കുവെച്ചുകൊണ്ട് നിര്‍മാതാക്കള്‍ പോസ്റ്ററില്‍ കുറിച്ചത്. ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ഹൃദയം 50 കോടി കളക്ഷന്‍ പിന്നിട്ടുവെന്നാണ് വിവരം. നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല.
തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യം പ്രദര്‍ശനം ഇല്ലാഞ്ഞിട്ടും ഹൃദയം സിനിമയില്‍നിന്ന് ലാഭം നേടാന്‍ ആയെന്ന് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. 
 
സിനിമയ്ക്ക് ഒടിടി റിലീസ് ഉണ്ടാകും. റിലീസ് തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ല.ഹൃദയത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റും ഒടിടി റൈറ്റ്‌സ് ഡിസ്‌നിയും സ്വന്തമാക്കിക്കഴിഞ്ഞുവെന്ന് വിശാഖ് സുബ്രഹ്മണ്യം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഒടിടിയില്‍ വന്നാലും തിയറ്ററില്‍ സിനിമ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍