താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങള്‍ പരാജയപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് തമ്പി കണ്ണന്താനം ഈ ചിത്രം സംവിധാനം ചെയ്ത്. 1981ല്‍ 'താവളം', 1982ല്‍ നസീര്‍, മധു, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച 'പാസ്‌പോര്‍ട്ട്', 1985ല്‍ മമ്മൂട്ടി നായകനായ 'ആ നേരം അല്‍പദൂരം' എന്നീ ചിത്രങ്ങളാണ് ഇതിനു മുന്‍പ് തമ്പി സംവിധാനം ചെയ്തത്. ഇവയൊന്നും വിജയമായിരുന്നില്ല.
ഡെന്നീസ് ജോസഫ് എഴുതികൊടുത്ത രാജാവിന്റെ മകനില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടു നില്‍ക്കുന്ന തമ്പി കണ്ണന്താനത്തിനു പകരം വേറെ ആരെങ്കിലും സംവിധാനം ചെയ്യട്ടെ എന്നായി മമ്മൂട്ടി. ഡെന്നീസ് ജോസഫ് അതിനു തയ്യാറായില്ല. ഒടുവില്‍ മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ നായകനായി. അങ്ങനെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ പിറന്നു.