താരങ്ങള്‍ ആകുന്നതിനു മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ട്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി

വ്യാഴം, 10 ഫെബ്രുവരി 2022 (12:57 IST)
മലയാള സിനിമയുടെ സ്വത്താണ് മമ്മൂട്ടിയും മോഹന്‍ലാലും. മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി ഒരേ ഇന്‍ഡസ്ട്രിയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള അടുത്ത സൗഹൃദവും ഇവര്‍ക്കിടയില്‍ കാണാം. ഇരുവരും ഒന്നിച്ച് അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലും മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടിയും പലപ്പോഴും വാചാലരാകാറുണ്ട്. പഴയൊരു അഭിമുഖത്തില്‍ മോഹന്‍ലാലുമായുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
 
' താരങ്ങള്‍ ആകുന്നതിനു മുന്‍പേ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. ഞങ്ങള്‍ ഒരേസമയത്ത് സിനിമയിലെത്തിയവരാണ്. ഒന്നിച്ച് വളര്‍ന്നവരാണ്. താരങ്ങള്‍ ആയ ശേഷവും ആ സൗഹൃദത്തിനു കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ആ സൗഹൃദം ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. തീര്‍ച്ചയായും ഞങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. അത് സിനിമയില്‍ മാത്രമാണ്. ജീവിതത്തില്‍ ഇല്ല,' മമ്മൂട്ടി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍