How to watch Holy Wound Lesbian Movie: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത 'ഹോളി വൂഡ്' ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. ജാനകി സുധീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എസ്.എസ്.ഫ്രെയിംസ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ഹോളി വൂഡ് റിലീസ് ചെയ്തിരിക്കുന്നത്. കുട്ടിക്കാലം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് പെണ്‍കുട്ടികളുടെ പ്രണയത്തെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്.
ചിത്രം കാണാന്‍ എന്ത് ചെയ്യണം: www.ssframes.com എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ ഹോളി വൂഡ് കാണാന്‍ സാധിക്കും. 140 രൂപയുടെ സബ്‌സ്‌ക്രിപ്ഷനാണ് ഇതിനുവേണ്ടി എടുക്കേണ്ടത്.