ടൈറ്റിൽ റോളിൽ ഹണി റോസ്, റേച്ചൽ ചിത്രീകരണം പൂർത്തിയായി

Webdunia
വ്യാഴം, 21 ഡിസം‌ബര്‍ 2023 (18:39 IST)
ഹണിറോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ റേച്ചലിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍,ബാബുരാജ്,റോഷന്‍ ബഷീര്‍,ദിനേശ് പ്രഭാകര്‍,പൗളി വത്സന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
 
രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കുന്നത്. നെല്ലിയാമ്പതിയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article