ഹണിയുടെ ആദ്യത്തെ ശമ്പളം,കയ്യില്‍ കൊടുത്തത് സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (15:11 IST)
ഹണി റോസ് സിനിമയിലെത്തി പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വിനയന്‍ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്'എന്ന സിനിമയിലൂടെയാണ് തുടക്കം. മണിക്കുട്ടനും ഈ സിനിമയിലൂടെയാണ് തുടങ്ങിയത്. ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന താരമായി ഹണി വളര്‍ന്നുകഴിഞ്ഞു. നടിക്ക് 'ബോയ്ഫ്രണ്ട്'എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ച പ്രതിഫലം എത്രയാണെന്നോ ?
 
ഹണിയുടെ ആദ്യത്തെ ശമ്പളം കയ്യില്‍ കൊടുത്തത് സംവിധായകന്‍ വിനയനാണ്. ബോയ്ഫ്രണ്ടിന് സിനിമ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്. ഒരു കവറില്‍ ഇട്ട തുക വിനയന്‍ കൈമാറുകയായിരുന്നു.
 
ഹണിക്ക് ആദ്യമായി ലഭിച്ച ശമ്പളം പതിനായിരം രൂപയാണ്. അവിടെ നിന്നാണ് പടിപടിയായി ഉയര്‍ന്ന് ഇന്ന് കാണുന്ന നിലയില്‍ ഹണി എത്തിയത്.
 
നടി ശക്തമായ വേഷത്തില്‍ എത്തുന്ന റേച്ചലിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍