ദാസപ്പോ എന്നെ ശരിക്കൊന്ന് ശ്രദ്ധിച്ചേ എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പന്തികേടൊണ്ടോന്ന് ഒന്ന് നോക്കിക്കേ... മലയാളികള്‍ ഇത്രത്തോളം ഏറ്റെടുത്ത ഒരു സിനിമ ഡയലോഗ് വേറെ ഉണ്ടാകില്ല. ഇപ്പോഴിതാ ഇതിനെ ഓര്‍മ്മിപ്പിക്കും വിധം തന്റെ വിവിധ മുഖഭാവങ്ങള്‍ അടങ്ങിയ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി മിയ. 'കുറച്ചു സെല്‍ഫീസ് ഒരുമിച്ച് ഇട്ടാല്‍ കുഴപ്പമുണ്ടോ ?ഇല്ലല്ലോ അല്ലേ';- എന്നാണ് മിയ ആരാധകരോട് ചോദിക്കുന്നത്.