പ്രണയത്തിന്റെ രാജകുമാരൻ എന്നാണ് ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്നത്. കിംഗ് ഖാൻ എന്ന പേര് ലഭിക്കുന്നതിന് മുൻപ് അതിമനോഹരമായി പ്രണയത്തെ സ്നേഹിക്കുന്ന നടൻ എന്ന പേരിന് ഏറ്റവും അർഹൻ ആരെന്ന് ചോദിച്ചാൽ ഷാരൂഖ് ഖാൻ എന്നാകും ഉത്തരം. അതെ, അതിമനോഹരമായി പ്രണയത്തെ വരച്ചിടുന്ന ഷാരൂഖിന് ഇന്ന് പിറന്നാൾ. 1990-കളുടെ തുടക്കം മുതൽ ഒന്നാം നമ്പർ ഇന്ത്യൻ നടനാണ് ഷാരൂഖ്. 100 ലധികം സിനിമകളിൽ ഷാരൂഖ് അഭിനയിച്ചു. ഷാരൂഖിന്റെ ഏറ്റവും മികച്ച അഞ്ച് പെർഫോമൻസ് ഏതൊക്കെയെന്ന് നോക്കാം:
ദേവദാസ്:
ദേവദാസ് മുഖർജിയുടെ പ്രണയവും പ്രണയനൈരാശ്യവുമാണ് ഈ ചിത്രം പറയുന്നത്. ദേവദാസ് പ്രണയിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിൽ നിന്ന് അവൻ്റെ സമ്പന്ന കുടുംബം അവനെ വിലക്കുന്നു. കാമുകിയെ നഷ്ടമായതിന്റെ വേദന ഇല്ലാതാക്കാൻ മദ്യവും ദുരാചാരവും സ്വീകരിക്കുന്ന ദേവദാസ് മുഖർജിയെ ഷാരൂഖ് അതിമനോഹരമായി സ്‌ക്രീനിൽ പകർത്തി.
മൈ നെയിം ഈസ് ഖാൻ:
ആസ്‌പർജേഴ്‌സ് സിൻഡ്രോം ബാധിച്ച് യുഎസിലേക്ക് കുടിയേറിയ മുസ്ലീമാണ് റിസ്വാൻ ഖാൻ. 9/11 ന് ശേഷം അദ്ദേഹത്തിൻ്റെ കുടുംബം ശിഥിലമായതിന് ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റുമായി സംസാരിക്കാനും അദ്ദേഹത്തിൻ്റെ പേര് വ്യക്തമാക്കാനും രാജ്യത്തുടനീളം അദ്ദേഹം നടത്തുന്ന ഒരു 'യാത്ര'യാണ് ഈ ചിത്രം.
ചക് ദേ ഇന്ത്യ:
ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിൻ്റെ പരിശീലകനായ കബീർ ഖാൻ ആയി ഷാരൂഖിനെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കുക അസാധ്യം. വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നും വന്ന പെൺകുട്ടികളെ ഒത്തോരുമിപ്പിച്ച് കൊണ്ടുപോവുക ഒപ്പം ടീമിന് വിജയം നേടി കൊടുക്കുക ഈ രണ്ട് ദൗത്യമാണ് കബീറിനുള്ളത്. ജീവിതത്തിൽ തോറ്റുകൊടുക്കാതെ പോരാടുന്നവർക്ക് ഈ ചിത്രം ഒരു പ്രചോദനമാകും.
ദിൽസേ:
മനോഹരമായ ഗാനങ്ങളുടെ ചിത്രം. അതിലും മനോഹരവും പ്രതിസന്ധി നിറഞ്ഞതുമായ കഥ. അസം വിമോചനവാദികളുമായി ബന്ധമുള്ള ഒരു നിഗൂഢ സ്ത്രീയെ (മനീഷ കൊയ്‌രാള) പിന്തുടരുന്ന പ്രണയാതുരമായ പത്രപ്രവർത്തകനായാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ അഭിനയിച്ചത്. അതുവരെ കണ്ടുവന്നിരുന്ന വീരനായക പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ഒരു ശ്രമം കൂടി ആയിരുന്നു ഇത്. അതിന് ഷാരൂഖ് തയ്യാറായപ്പോൾ സംവിധായകൻ മണിരത്നം അതിന് എത്ര മികച്ചതാക്കാൻ പറ്റുമോ അത്രയും മികച്ചതാക്കി സ്‌ക്രീനിലെത്തിച്ചു.
പഹേലി:
ബഹുമുഖ പ്രതിഭയായ നടനും സംവിധായകനുമായ അമോൽ പലേക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ആയിരുന്നു ഷാരൂഖ് ഖാൻ. രാജസ്ഥാൻ്റെ ആകർഷകമായ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം കെട്ടുകഥ പോലെ പ്രേക്ഷകനെ വലിച്ചടുപ്പിച്ചു. അതിമനോഹരമായി ഷാഊഖ് അമോലിന്റെ നായകനായി.