സെയ്ഫ് അലി ഖാന്റെ മകള്‍, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സാറാ അലി ഖാന്റെ പ്രായം എത്ര എന്നറിയാമോ ?

കെ ആര്‍ അനൂപ്
വ്യാഴം, 12 ഓഗസ്റ്റ് 2021 (10:50 IST)
ബോളിവുഡ് താരസുന്ദരി സാറ അലി ഖാന്റെ 26-ാം ജന്മദിനമാണ് ഇന്ന്.രാവിലെ മുതലേ സോഷ്യല്‍ മീഡിയയിലൂടെ ഹിന്ദി സിനിമാലോകം നടിക്ക് ആശംസകളുമായി എത്തി.12 ഓഗസ്റ്റ് 1995നാണ് സാറ ജനിച്ചത്. സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ.മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെയും ഷര്‍മിള ടാഗോറിന്റെയും ചെറുമകളും കൂടിയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sara Ali Khan (@saraalikhan95)

സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും സഹോദരന്‍ ഇബ്രാഹിമും. സെയ്ഫും അമൃത സിങ്ങും 2004-ല്‍ വിവാഹമോചിതരായി.2012 ഒക്ടോബറില്‍ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം.തൈമൂര്‍, ജെ എന്നീ പേരുള്ള രണ്ട് ആണ്‍കുട്ടികള്‍ ഇരുവര്‍ക്കും ഉണ്ട്.കരീന രണ്ടാമതും അമ്മയായത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article