Hanu-Man : ഹനുമാന് ഇന്ത്യയാകെ ലഭിച്ചത് ഞെട്ടിക്കുന്ന വിജയം, രണ്ടാം ഭാഗമായി വമ്പൻ ബജറ്റിൽ ജയ് ഹനുമാൻ ഒരുങ്ങുന്നു

അഭിറാം മനോഹർ
ചൊവ്വ, 23 ജനുവരി 2024 (20:27 IST)
ഏത് ഇന്ത്യന്‍ ഭാഷകളില്‍ ഇറങ്ങുന്ന സിനിമയാണെങ്കിലും മികച്ച ഉള്ളടക്കമാണുള്ളതെങ്കില്‍ ഇന്ത്യയാകെ ബിസിനസ് നേടാന്‍ ഇന്ന് സിനിമകള്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ല. ഒരു ഭാഷയില്‍ നിര്‍മിക്കുന്ന സിനിമ മറ്റ് ഭാഷകളില്‍ കൂടി ഡബ് ചെയ്തിറക്കുന്നതോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുമാനം നേടാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ തെലുങ്കില്‍ ഇറങ്ങി ഇന്ത്യയാകെ വന്‍ കളക്ഷന്‍ നേടിയ സിനിമയാണ് തേജ സജ്ജ നായകനായെത്തിയ ഹനു മാന്‍. ചിത്രം വന്‍ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകനായ പ്രശാന്ത് വര്‍മ.
 
ജനുവരി 12ന് റിലീസായ സിനിമ ആഗോള ബോക്‌സോഫീസില്‍ നിന്നും 200 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രണ്ടാം ഭാഗമായി ജയ് ഹനുമാന്‍ എന്ന സിനിമ സംവിധായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തേജ സജ്ജയ്ക്ക് മുറമെ അമൃത അയ്യര്‍,വരലക്ഷ്മി ശരത് കുമാര്‍,വിനയ് റായ്,സമുദ്രക്കനി,സത്യ,രോഹിണി തുടങ്ങിയവരാണ് ഹനു മാനില്‍ വേഷമിട്ടിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article