മലയാള ചലച്ചിത്ര മേഖലയില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതുകൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. വൈശാലി, ഞാന്‍ ഗന്ധര്‍വന്‍ എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സുപര്‍ണ താരപ്രഭയില്‍ നില്‍ക്കെയാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം മമ്മൂട്ടിയും മോഹന്‍ലാലും കാണിക്കണമെന്നും സുപര്‍ണ അഭിപ്രായപ്പെട്ടു.