മലയാളത്തിലെ സ്ഥിതി ഇതാണെങ്കിൽ മറ്റ് ഭാഷകളിൽ എന്താകും അവസ്ഥ: രാം ഗോപാൽ വർമ

അഭിറാം മനോഹർ

ചൊവ്വ, 27 ഓഗസ്റ്റ് 2024 (10:44 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയില്‍ നടക്കുന പീഡനാരോപണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മലയാള സിനിമ വ്യവസായത്തില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ മറ്റ് ഭാഷകളിലൊക്കെ എന്ത് സംഭവിക്കും എന്ന് എങ്ങനെ മനസിലാകും എന്ന് രാം ഗോപാല്‍ വര്‍മ ചോദിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് സംവിധായകന്റെ പ്രതികരണം.
 
മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് വേണ്ടി മാത്രം രൂപീകരിച്ച ഹേമ കമ്മിറ്റി മലയാളം സിനിമാ വ്യവസായത്തിലെ ക്രമക്കേടുകള്‍ മുഴുവന്‍ തുറന്ന് കാട്ടിയ സാഹചര്യത്തില്‍ മറ്റ് ഭാഷകളിലെ സിനിമാ മേഖലകള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ അവിടെ എന്താണ് സംഭവിച്ചത് എന്നെങ്ങനെ അറിയാനാകും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളും ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണം.
 

If Malayalam film industry has been exposed by the Hema Committee ,which has been constituted only for the Malayalam industry , then unless committees are formed for each of the other language industries , how will one know what’s happening there ?

— Ram Gopal Varma (@RGVzoomin) August 26, 2024

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍