190-ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ഇപ്പോഴും 'ഗുരുവായൂര്‍ അമ്പലനടയില്‍'; നാലാം വാരത്തിലും കുതിപ്പ് തുടര്‍ന്ന് പൃഥ്വിരാജ് ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂണ്‍ 2024 (12:51 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാഴ്ചത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി. നാലാമത്തെ വാരത്തിലേക്ക് കടക്കുമ്പോള്‍ തിയറ്ററുകളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടില്ല. 190ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നു. തിയേറ്ററുകളുടെ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.
 
റിലീസ് ചെയ്ത് 20 ദിവസത്തിനുള്ളില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ 44 കോടി നേടി. 'ഗുരുവായൂര്‍ അമ്പലനടയില്‍' 20-ാം ദിവസം 35 ലക്ഷം കളക്ഷന്‍ നേടി, മൊത്തം കേരള ബോക്സ് ഓഫീസ് കളക്ഷന്‍ 44.45 കോടി രൂപയായി. ലോകമെമ്പാടുമുള്ള കളക്ഷന്‍ 84.5 കോടിയില്‍ എത്തി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vipin Das (@vipindashb)

 ഇന്ത്യയിലെ ഗ്രോസ് 51.38 കോടിയാണ്, അതേസമയം വിദേശ കളക്ഷന്‍ 33.12 കോടി രൂപയില്‍ എത്തി.വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article