'മണിച്ചിത്രത്താഴ്' അല്ല 'ചാത്തനേറ്' !നാഗവല്ലിയും നകുലനും പിന്നീട് കേറിവന്നത്, വില്ലനായി നെടുമുടി വേണു,അധികമാര്‍ക്കും അറിയാത്ത അണിയറ കഥ

കെ ആര്‍ അനൂപ്
വെള്ളി, 7 ജൂണ്‍ 2024 (11:05 IST)
മലയാളം സിനിമയിലെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. നടന്‍ സൗബിന്‍ ഷാഹിറിന്റെ അച്ഛനാണ് അദ്ദേഹം. ഇപ്പോഴിതാ അധികമാര്‍ക്കും അറിയാത്ത മണിച്ചിത്രത്താഴിന് പിന്നിലുള്ള അണിയറ കഥ ഓര്‍ത്ത് പറയുകയാണ് ബാബു ഷാഹിര്‍.
 
'ഫാസില്‍ 'പപ്പയുടെ സ്വന്തം അപ്പൂസ്' ചെയ്ത് കഴിഞ്ഞ് മലയാളത്തില്‍ ചെയ്യാനിരുന്ന കഥയായിരുന്നു മണിച്ചിത്രത്താഴ്. അതിനിടയില്‍ ഒരു തമിഴ് സിനിമ സംവിധാനം ചെയ്തു. ആ സമയത്താണ് മധു മുട്ടം ഫാസിലിനെ കാണാന്‍ വന്നത് ചാത്തനേറ് എന്ന കണ്‍സെപ്റ്റിനെ ബേസ് ചെയ്തുള്ള കഥയായിരുന്നു അത്. ഒരു പഴയ തറവാട്ടിനെ പറ്റിയുള്ള കഥയായിരുന്നു മധു പറഞ്ഞത്.
 
ആ തറവാട്ടിന്റെ പരിസരത്ത് വൈകുന്നേരം ആകുമ്പോള്‍ ആരൊക്കെയോ കല്ലെറിയും പക്ഷേ പുറത്തിറങ്ങി നോക്കുമ്പോള്‍ ആരെയും കാണില്ല. പേടി കാരണം ആരും അവിടെ താമസിക്കാറില്ല. പിന്നീടാണ് മനസ്സിലാകുന്നത് ആ തറവാട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റാന്‍ വേണ്ടി അവിടുത്തെ കാരണവര്‍ നടത്തിയ കളിയായിരുന്നു അതെന്ന്. നെടുമുടി വേണുവിനെയായിരുന്നു ആ കാരണവരായി ആലോചിച്ചത്. 
 
പക്ഷേ അത് സ്‌ക്രിപ്റ്റായി എഴുതിയപ്പോള്‍ ണ്‍ എങ്ങനെയൊക്കെയോ ഗംഗയും നാഗവല്ലിയും നകുലനും ഒക്കെ കയറി വന്നു
 പിന്നീട് ഫാസിലും മധുവും കൂടി രണ്ടുവര്‍ഷത്തോളം മെടുത്താണ് കംപ്ലീറ്റ് ആക്കിയത്'-ബാബു ഷാഹിര്‍ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article