തമിഴ് പീരീഡ് ഡ്രാമയില്‍ നടന്‍ ഗുരു തോമസന്ദരവും,ഏഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം

കെ ആര്‍ അനൂപ്
ശനി, 1 ഏപ്രില്‍ 2023 (15:09 IST)
നവാഗത സംവിധായിക ധരണി രാസേന്ദ്രന്‍ പീരീഡ് ഡ്രാമയില്‍ നടന്‍ ഗുരു തോമസന്ദരവും. ചിത്രീകരണം പൂര്‍ത്തിയായി.ഒരു പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന നടന്‍ ഒരു ആദിവാസി വിഭാഗത്തില്‍ പെട്ടയാളാണ്.
 
 ഏഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംഘകാലത്തെ പ്രാചീന തമിഴരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. തമിഴ്നാട്ടിലെ തേനി, കമ്പം ജില്ലകളിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. നിരവധി ആക്ഷന്‍ സീക്വന്‍സുകള്‍ സിനിമയിലുണ്ട്.  
 
ഐനാര്‍മാരും ചോളരും എങ്ങനെയാണ് പാണ്ഡ്യന്മാര്‍ക്കെതിരെ കലാപം നടത്തിയത് എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇക്കാലത്തെ തമിഴരുടെ ഭാഷ, സംസ്‌കാരം, എന്നിവയെ കുറിച്ചുള്ള ഒരുപാട് ഗവേഷണങ്ങള്‍ ഈ സിനിമയ്ക്കായി നടത്തിയിട്ടുണ്ട്, ധരണി പറയുന്നു.
 
ഭരതനാട്യത്തിന്റെ പുരാതന രൂപമായ ദാസിയാട്ടവും മറ്റ് പഴയ ആയോധന കലകളും സിനിമയില്‍ പുനഃസൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും സംവിധായിക പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article