ഗോൾഡൻ ഗ്ലോബ്‌സ് : ദി പവർ ഓഫ് ഡോഗിന് 3 പുരസ്‌കാരങ്ങൾ

Webdunia
തിങ്കള്‍, 10 ജനുവരി 2022 (13:03 IST)
ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2022 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് നടന്‍ കോഡി സ്മിത്ത്-മക്ഫീയാണ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. വിൽ സ്മിത്താണ് മികച്ച നടൻ ചിത്രം കിങ് റിച്ചാർഡ്.
 
അതേസമയം ബീയിങ് ദ റിച്ചാർഡിലെ അഭിനയത്തിന് നികോൾ കിഡ്‌മാൻ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. കിഡ്‌മാന്റെ അഞ്ചാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമാണിത്.
 
മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്‌കാരം റേച്ചല്‍ സെഗ്ലര്‍ (വെസ്റ്റ് സൈഡ് സ്‌റ്റോറി) സ്വന്തമാക്കി. മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ആന്‍ഡ്രൂ ഗരിഫീല്‍ഡ് (ടിക്, ടിക്.... ബൂം). മികച്ച സഹനടി (ഡ്രാമ)- അരിയാന ഡെബോസ്  (വെസ്റ്റ് സൈഡ് സ്‌റ്റോറി). 
 
ബെൽഫാസ്റ്റിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം കെന്നത്ത് ബ്രാനാ സ്വന്തമാക്കി.മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍).മികച്ച ആനിമേറ്റഡ് ചിത്രം- എന്‍കാന്റോ.
 
ടെലിവിഷൻ വിഭാഗത്തിൽ സക്‌സഷനാണ് മികച്ച സീരീസ്. മികച്ച നടൻ ജെറമി സ്‌ടോങ് (സ്‌ക്‌സഷന്‍). മികച്ച ടിവി സീരീസ് ((മ്യൂസിക്കല്‍ /കോമഡി)- ഹാക്ക്‌സ്.മികച്ച സഹനടി- സാറാ സ്‌നൂക് (സക്‌സഷന്‍).മികച്ച സഹനടന്‍- ഓ-യോങ്-സു (സ്‌ക്വിഡ് ഗെയിം).

അനുബന്ധ വാര്‍ത്തകള്‍

Next Article