ഗൗതം മേനോന്‍ മലയാള സിനിമയിലേക്ക്, കൂടെ ജോണി ആന്റണിയും, അനുരാഗം വരുന്നു

കെ ആര്‍ അനൂപ്
ശനി, 14 ജനുവരി 2023 (09:12 IST)
ഗൗതം മേനോന്‍ മലയാള സിനിമയിലേക്ക്. അദ്ദേഹം അഭിനയിച്ച അനുരാഗം ഉടന്‍തന്നെ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ ഗൗതം മേനോനൊപ്പം അഭിനയിക്കാന്‍ ആയത് ഒരു ബഹുമതി ആണെന്ന് നടനും സംവിധായകനുമായ ജോണി ആന്റണി പറയുന്നു.
 
പ്രണയിക്കാന്‍ പ്രായമുണ്ടോ ? എപ്പോഴെങ്കിലും ഈ ഒരു ചോദ്യം മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതിനൊരു ഉത്തരമാണ് അനുരാഗം എന്ന പുതിയ സിനിമ. മൂന്ന് പ്രണയങ്ങളുടെ കഥ പറയുന്ന അല്പം കോമഡി ഒക്കെ ചേര്‍ത്താണ് പറയുന്നത്.
 
ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നടന്‍ അശ്വിന്‍ അഭിനയിക്കുന്നുണ്ട്. താരം തന്നെയാണ് കഥ എഴുതിയിരിക്കുന്നത്.കഥ എഴുതി അഭിനയിക്കുക,കുഞ്ഞിലേ മുതല്‍ ഉള്ള ആഗ്രഹമായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞിരുന്നു.മൂസി, ഷീല, ഗൗരി ജി കിഷന്‍, ദേവയാനി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article