കോട്ടപ്പാറ വ്യൂപോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു

സിആര്‍ രവിചന്ദ്രന്‍

ശനി, 17 മെയ് 2025 (12:41 IST)
ഇടുക്കി: ഇന്ന് പുലര്‍ച്ചെ വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറ വ്യൂപോയിന്റില്‍  യുവാവ് കൊക്കയിലേക്ക് വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ ( 23) ആണ് കൊക്കയില്‍ വീണത്. ഇന്ന് രാവിലെയാണ് സാംസണ്‍ സുഹൃത്തുക്കളോടൊപ്പം കോട്ടപ്പാറയിലെത്തിയത്. വ്യൂപോയിന്റില്‍ നില്‍ക്കുമ്പോള്‍ ഒരു പാറയില്‍ കാലിടറിയാണ് എഴുപത് അടി താഴ്ചയുള്ള കൊക്കയിലേക്ക് സാംസണ്‍ വീണത്. 
 
ഉടന്‍ തന്നെ യുവാവിന്റെ സുഹൃത്തുക്കള്‍ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സാംസണ്‍ ഇപ്പോള്‍ തൊടുപുഴയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍