വേട്ടയാട് വിളൈയാട് 2 സംഭവിക്കും, കമൽ ഹാസനുമായി ചർച്ച ചെയ്യും: ആരാധകരെ ആവേശത്തിലാഴ്ത്തി ഗൗതം മേനോൻ

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (13:11 IST)
കമൽഹാസൻ നായകനായി 2006ൽ പ്രദർശനത്തിനെത്തിയ വേട്ടയാട് വിളൈയാട് തമിഴ്‌നാട്ടിലും പുറത്തും വലിയ വിജയമായ ചിത്രമാണ്. ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായി കമൽ എത്തിയപ്പോൾ തിയേറ്ററുകളിൽ വൻ വിജയമാകാൻ ചിത്രത്തിനായി. ഇപ്പോഴിതാ വേട്ടയാട് വിളയാട് 2വിനെ പറ്റിയുള്ള സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
 
വേട്ടൈയാട് വിളൈയാടിൻ്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാകുമെന്നും ഇക്കാര്യത്തിൽ കമൽഹാസനുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും ഗൗതം മേനോൻ പറയുന്നു. കമല്‍ഹാസനൊപ്പം വീണ്ടും ജോലി ചെയ്യുന്നത് സ്വപ്‍നം കണ്ടാണ് ഓരോ ദിവസം രാവിലെ എഴുന്നേല്‍ക്കുന്നത്. 'വേട്ടൈയാട് വിളൈയാട് രണ്ട്' സംഭവിക്കുകയാണ്. ഇതിനകം തന്നെ ചിത്രത്തിൻ്റെ തിരക്കഥയുടെ ജോലികളിലാണ്. വൈകാത തന്നെ കമൽഹാസന് മുന്നിൽ അവതരിപ്പിക്കുമെന്നും ഗൗതം മേനോൻ പിങ്ക്സ് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
ഗൗതം മേനോൻ സംവിധാനം ചെയ്ത വെന്തു തനിന്തതു കാടിൻ്റെ വമ്പൻ വിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാർത്തകൾ എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article