ആലിയയ്ക്ക് സ്‌നേഹചുംബനവുമായി രണ്‍ബീര്‍; വാവ എന്ന് വരുമെന്ന് ആരാധകര്‍ !

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (12:50 IST)
ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭകാലത്ത് പരമാവധി ആലിയയ്‌ക്കൊപ്പം ആയിരിക്കാനാണ് രണ്‍ബീര്‍ ശ്രമിക്കുന്നത്. ഇതിനായി സിനിമ തിരക്കുകളില്‍ നിന്നെല്ലാം താരം വിട്ടുനില്‍ക്കുകയാണ്. 
 
ആലിയയെ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന രണ്‍ബീറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞുവാവ എന്ന് വരുമെന്നാണ് ആരാധകരുടെ ചോദ്യം. താരദമ്പതികളെ പോലെ തന്നെ ആരാധകരും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 
 
ജൂണിലാണ് അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്തി ആലിയ ആരാധകരോട് പങ്കുവെച്ചത്. സ്‌കാനിംഗ് ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ആലിയ ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt  (@aliaabhatt)

ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും ആലിയ ആരാധകരോട് പങ്കുവെക്കാറുണ്ട്. ആലിയയുടെ ഗര്‍ഭകാല ഫാഷനും ഏറെ ചര്‍ച്ചയായിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article