സംവിധായകൻ അരുൺ വർമ്മ ഗുരുവായി കാണുന്ന മേജർ രവിയാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ തുടങ്ങിയവർ തുടർന്ന് ഭദ്രദീപം തെളിച്ചു. ജിനേഷ് എം കഥയെഴുതിയ സിനിമയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കും. ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.