വിഷുദിനത്തിലും തിരക്കിന് കുറവില്ല, 'ഒരു പെരുങ്കളിയാട്ടം' ത്തില്‍ നടന്‍ കൈലാഷും, ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 15 ഏപ്രില്‍ 2023 (11:16 IST)
26 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജയരാജും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് സിനിമാലോകം. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഒരു പെരുങ്കളിയാട്ടം' ഒരുങ്ങുകയാണ്. വിഷുദിനത്തിലും സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ലൊക്കേഷനില്‍ നിന്ന് നടന്‍ കൈലാഷ് പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kaillash (@kaillash7)

താടിയും മീശയും വടിച്ച് തെയ്യം കലാകാരന്റെ രൂപത്തിലുള്ള സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.ഷൈന്‍ ടോം ചാക്കോ, അനശ്വര രാജന്‍, കന്നഡ താരം ബി.എസ്. അവിനാഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതൊരു വ്യത്യസ്തമായ അനുഭവമായിരിക്കും എന്ന് ജയരാജ് പറഞ്ഞു. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍