സ്‌കിബിഡികളെ ഇതാരാണെന്ന് അറിയാമോ? മരണമാസിന്റെ തകര്‍പ്പന്‍ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് ബേസില്‍ ജോസഫ്

അഭിറാം മനോഹർ
വെള്ളി, 14 ഫെബ്രുവരി 2025 (12:41 IST)
Basil Joseph
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ മരണമാസ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രൊജെക്ട്‌സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍,ടിങ്ങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

നടന്‍ സിജു സണ്ണി കഥ രചിച്ച സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ഏറെന്നാളായി മറ്റ് സിനിമകളുടെ പ്രമോഷന്‍ ചടങ്ങുകളിലെല്ലാം തൊപ്പിയിട്ടാണ് ബേസില്‍ എത്തിയിരുന്നത്. മരണമാസ് സിനിമയുടെ ലുക്കാണ് ഇതിന് കാരണമായി ബേസില്‍ പറഞ്ഞിരുന്നത്. അത് എന്തിനായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സിനിമയുടെ ഫസ്റ്റ് ലുക്ക്. സ്‌കിബിഡികളെ നിങ്ങള്‍ക്കറിയാമോ ഇതാരാണെന്ന് എന്ന ചോദ്യവുമായാണ് ബേസില്‍ ജോസഫ് സിനിമയുടെ ഫസ്റ്റ് ലുക്ക് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചത്. രസകരമായ സ്‌റ്റൈലിഷ് ലുക്കാണ് സിനിമയില്‍ ബേസിലിനുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article