തിയേറ്ററുകളിൽ സെക്കൻഡ് ഷോ വേണം, മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പറിന്റെ കത്ത്

Webdunia
വ്യാഴം, 25 ഫെബ്രുവരി 2021 (12:09 IST)
തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിനോദ നികുതിയിലെ ഇളവ് മാർച്ച് 31ന് ശേഷവും വേണമെന്നും ഫിലിം ചേമ്പർ കത്തിൽ ആവശ്യപ്പെട്ടു.
 
നിലവിൽ സിനിമകൾക്ക് സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമകൾക്ക് കളക്ഷൻ കുറവാണെന്നും നിർമാതാക്കൾ പറയുന്നു. ഫിലിം ചേമ്പറിന്റെ കത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതല്‍ നടത്താനിരുന്ന റിലീസുകള്‍ എല്ലാം തന്നെ കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്. ഇതോടെ മമ്മൂട്ടി ചിത്രമായ ദ പ്രീസ്റ്റിന്റെ റിലീസും പ്രതിസന്ധിയിലായി. മാർച്ച് 4ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article