കോവിഡ് വാക്‌സിന്‍ കൂടുതല്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗത്തെ വിദഗ്ധരുമായി ആശയവിനിമയത്തിന്റെ ഭാഗമായി നവകേരളം 'സി.എം കണ്‍സള്‍ട്ട്' പരിപാടിയില്‍ അഭിപ്രായങ്ങള്‍ കേട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.