ഷൂട്ടിങ് ലൊക്കേഷനുകളിൽ സമയത്തെത്തുന്നില്ല, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ഫിലിം ചേംബർ

Webdunia
വെള്ളി, 15 ജൂലൈ 2022 (20:14 IST)
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പർ അച്ചടക്കനടപടിയെടുത്തേക്കുമെന്ന് റിപ്പോർട്ട്. പല സിനിമ ലൊക്കേഷനുകളിലും നടൻ ഷൂട്ടിങ്ങിന് സമയത്ത് എത്താത്തതിനാൽ നിർമാതാക്കൾക്ക് നഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
 
ഇന്ന് ചേർന്ന ഫിലിം ചേമ്പർ യോഗത്തിലാണ് തീരുമാനം. അടുത്തദിവസം തന്നെ ശ്രീനാഥ് ഭാസി ചേമ്പറിൽ പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തണം. ശ്രീനാഥ് ഭാസിക്ക് അമ്മയിൽ മെമ്പർഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പർ മുൻകൈയെടുത്തത്. ശ്രീനാഥ് ഭാസി ഇനിയുള്ള പ്രൊജക്ടുകൾക്ക് അനുമതി നൽകുമ്പോൾ ചേമ്പറുമായി ആലോചിക്കണമെന്നും നിർദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article