ബിനീഷ് കൊടിയേരിയുടേത് സാമ്പത്തികകുറ്റമാണ്. അതും പീഡനകേസും തമ്മിലുള്ള താരതമ്യം എന്തിനാണ്. ജഗതി ശ്രീകുമാറിനെ ഇടവേള ബാബു അപമാനിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു.അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷമാക്കി ഉയർത്തിയതിനെയും ഗണേഷ് ചോദ്യം ചെയ്യുന്നു. തൻ്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മൗനം വെടിയണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.